introducing certificate course on archives management and analysis

Event Date : 2017-03-09

സുഹൃത്തുക്കളെ,

മലയാളവിഭാഗം ഉടന്‍തന്നെ ആരംഭിക്കുന്ന പുതിയ ഹ്രസ്വകാല കോഴ്സ്  certificate course on archives management and analysis.

 

കേരളമൊട്ടാകെ, പ്രത്യേകിച്ചും ഇരിങ്ങാലക്കുടയുടെ ചുറ്റുവട്ടങ്ങളിലും വിസ്മയകരമാം വിധം സംഭരിക്കപ്പെട്ടിരിക്കുന്ന താളിയോലശേഖരവും പുരാരേഖകളും ഇനിയും വേണ്ടത്ര പഠിച്ചുകഴിഞ്ഞിട്ടില്ല. ഇത്തരം ചരിത്രരേഖകളെയും സ്മാരകങ്ങളെയും പഠനവിധേയമാക്കാനുള്ള പരിജ്ഞാനമില്ലായ്മയാണ് പ്രധാന കാരണം. ഈ തിരിച്ചറിവില്‍ നിന്നുമാണ് ഞങ്ങള്‍ ഇത്തരമൊരു പ്രൊഫഷണല്‍ കോഴ്സിനു രൂപം നല്‍കുന്നത്. ഈ രേഖകളുടെ ശാസ്ത്രീയമായ രീതിയിലുള്ള കെമിക്കല്‍ & ഡിജിറ്റല്‍ പരിചരണവും പരിശോധനയും പഠനവും നടത്തുവാന്‍ പര്യാപ്തമാക്കുന്നതാണ് കോഴ്സ്. 

മലയാളഭാഷയിലെ വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥലിപി തുടങ്ങിയ ആദ്യകാല മാതൃകകള്‍ കൈകാര്യം ചെയ്യാനും രേഖകള്‍ അനായാസം പഠനവിധേയമാക്കാനും ഇത് വഴി സാധിക്കും.

താല്പര്യമുള്ളവര്‍ മലയാളവിഭാഗവുമായി ബന്ധപ്പെടുക.

St. Joseph’s College