News 2020-2021

A phone to Learn

Jul 03 , 2020

Distribution of mobile phone to students

*കോവിഡ്കാലത്ത് സ്മാർട്ട് ഫോൺ സഹായവുമായി ഇരിഞ്ഞാലക്കുട സെൻറ്ജോസഫ്സ്  കാേളജ്*


ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ പൂർവ വിദ്യാർത്ഥികളും കോളേജ് മാനേജ്മെന്റും ചേർന്നൊരുക്കിയ 'പഠിക്കാൻ  വേണ്ടി ഒരു ഫോൺ'('a  phone  to learn') സംരംഭത്തിന്റെ  ഭാഗമായി,സ്മാർട്ട്‌ ഫോണില്ലാതെ ഓൺലൈൻ പഠനത്തിനായി  കഷ്ടപ്പെടുന്ന, അർഹരായ വിദ്യാർത്ഥിനികൾക്കുള്ള,   സ്മാർട്ട്‌ ഫോണുകൾ  പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ആശ  തെരേസ്  വിതരണം ചെയ്തു. ഡിജിറ്റൽ സാമഗ്രികളിലൂടെയുള്ള,  പെൺകുട്ടികളുടെ  ഓൺലൈൻ പഠനം സുഗമമാക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പൂർവ്വവിദ്യാർത്ഥികളും  കോളേജ് അധികാരികളും ചേർന്ന് ഇത്തരമൊരു സംരംഭം  വിഭാവനം ചെയ്തത്.
 പ്രിൻസപ്പൽ ഡോ. സിസ്റ്റർ ആഷ , വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി,  സെൽഫ് - ഫിനാൻസിംഗ് കോർഡിനേറ്റർ  ഡോ. 
സിസ്റ്റർ  റോസ്‌ ബാസ്റ്റിൻ, ,ചരിത്ര  വിഭാഗം മേധാവി മിസ് സുമിന,അലുമിനി
അേസാസിേയഷൻ പ്ര സിഡൻറ് മായാലക്ഷ്മി  തുടങ്ങിയവർ ഈ സംരംഭത്തിന്  നേതൃത്വം നൽകി.

Connect With Us

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top