sponsored by federal bank
ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ നിർമ്മാണം പൂർത്തീകരിച്ച സിന്തറ്റിക് കോർട്ടിൻ്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു.കോളേജിൽ ആരംഭിച്ച ഓപ്പൺ ജിമ്മിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.പൊതുകളിക്കളങ്ങളിൽ പെൺകുട്ടികളുടെ സാന്നിധ്യം കുറഞ്ഞ് വരികയാണെന്ന് മന്ത്രി പറഞ്ഞു. അഡ്വഞ്ചർ പാർക്കിൻ്റെ ഉദ്ഘാടനം മന്ത്രിമാർ സംയുക്തമായി നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ആശ തെരേസ് അധ്യക്ഷയായിരുന്നു. ഹോളി ഫാമിലി കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ആനി കുര്യാക്കോസ്, കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ, കോളേജ് വൈസ് - പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ ആർ സാംബശിവൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് ജോഫി മാത്യു, ഫെഡറൽ ബാങ്ക് സിഎസ്ആർ ഹെഡ് (റിട്ട) തമ്പി ജോർജ് സൈമൺ എന്നിവർ സംസാരിച്ചു. കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ സ്വാഗതവും ജനറൽ ക്യാപ്റ്റൻ കെ എം നന്ദന നന്ദിയും പറഞ്ഞു.
Update your browser to view this website correctly.