Smt Sheena PC Memorial Endowment Lecture

Smt Sheena PC Memorial Endowment Lecture

ശ്രീമതി ഷീന പി.സി സ്മാരക പ്രഭാഷണം

സെൻ്റ്. ജോസഫ്‌സ് കോളജ് നടത്തിയ ശ്രീമതി ഷീന പി.സി സ്മാരക പ്രഭാഷണം ഡോ ജിജി ജെ. അലക്സ് ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസി, ഡോ. സാജോ ജോസ്, ഡോ. വി. എസ് സുജിത, ജോസ്. സി. ജേക്കബ് എന്നിവർ സമീപം

സെൻ്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് ശ്രീമതി ഷീന പി.സി സ്മാരക പ്രഭാഷണവും ഗവേഷണ പ്രബന്ധ രചനാ മത്സരവും സംഘടിപ്പിച്ചു. “നമ്മുടെ രുചി വൈവിധ്യങ്ങൾ: വിവിധ ഭക്ഷണ ശീലങ്ങളും പ്രത്യേകതകളും ” എന്ന വിഷയത്തിൽ, തിരുവനനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ്  സയൻസ് ആൻ്റ് ടെക്നോളജി അധ്യാപിക ഡോ. ജിജി ജെ അലക്സ് ക്ലാസ് നയിച്ചു. സമകാലിക സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്ന സാംസ്കാരിക ഉപകരണമായി ഭക്ഷണം മാറുന്നതെങ്ങനെയെന്ന് അവർ വിശദീകരിച്ചു.  ദേശ സംസ്ക്കാര വൈവിധ്യങ്ങൾ ഭക്ഷണത്തിലൂടെ അടയാളപ്പെടുത്തുന്ന സാഹിത്യരചനകൾ പരിചയപ്പെടുത്തിയതും ശ്രദ്ധേയമായി.

ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിൽ അധ്യാപികയായിരിക്കേ അകാലത്തിൽ അന്തരിച്ച ഷീന ടീച്ചറുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ   മികച്ച ഗവേഷണ പ്രബന്ധ രചനയ്ക്കുള്ള ഒന്നും രണ്ടും സ്ഥാനങ്ങൾ ഷാരോൺ ജോസഫ് ( പോണ്ടിച്ചേരി യൂണിവേഴ്സിറ്റി), മനീഷ മധു ( കണ്ണൂർ യൂണിവേഴ്സിറ്റി) എന്നിവർ സ്വന്തമാക്കി. പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസി, അധ്യാപകരായ ഡോ. സാജോ ജോസ്, ഡോ. വി. എസ്. സുജിത, വിദ്യാർത്ഥി പ്രതിനിധി അഞ്ജന മനീഷ് തുടങ്ങിയവർ സംസാരിച്ചു.

Share This Story, Choose Your Platform!

Share This Story,

Published On: February 23, 2024Categories: College News